തിരുവനന്തപുരം: യു.ജി.സി, എ.ഐസി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ പെൻഷൻകാരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഒഫ് റിട്ടയേർഡ് കോളേജ് ആൻഡ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഒഫ് കേരള സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. മുൻ എം.പി ഡോ.പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ പ്രൊഫ.ആർ. മോഹനകൃഷ്ണൻ, എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ഡോ.സി.പത്മനാഭൻ, ഡോ. സാം സോളമൻ, സാന്ത്വം പ്രസിഡന്റ് പ്രൊഫ. പി. മമ്മദ് തുടങ്ങിയവർ പങ്കെടുത്തു.