കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 20,25,26,27,28തീയതികളിൽ രാജാരവിവർമ്മ കമ്മ്യൂണിറ്റി ഹാൾ,ആർട്ട്‌ ഗ്യാലറി,കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസ് ഗ്രൗണ്ട്,തൊളിക്കുഴി മാർക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്തും.15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരുമായ പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ നിവാസികളായിരിക്കണം മത്സരാർത്ഥികൾ.മത്സരാർത്ഥികൾ എൻട്രി ഫോറം 19ന് വൈകിട്ട് 5നു മുൻപായി പഞ്ചായത്ത്‌ ഗ്രന്ഥശാലയിൽ എത്തിക്കേണ്ടതാണ്. 20 ന് കവിതരചന,കഥാരചന,ഉപന്യാസ രചന, കാർട്ടൂൺ,ചിത്രരചന,ക്വിസ് മത്സരം 26 ന് വോളിബാൾ, ബാഡ്മിന്റൺ 27 ന് ക്രിക്കറ്റ്‌,ഫുട്ബാൾ,വടംവലി 28 ന് സമാപനസമ്മേളനം എന്നിവ നടക്കും.