
കല്ലമ്പലം: ലോകകപ്പ് ഫുട്ബോൾ മത്സരത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം കൂടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി "എന്റെ സ്പോർട്സ് എന്റെ ലഹരി " എന്നപേരിൽ വൺ മില്യൺ ഗോൾ കാമ്പയിൻ കെ.ടി.സി.ടി.എച്ച്.എസ്.എസിൽ ആരംഭിച്ചു. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ നക്ഷത്ര ആർ.എസ്. ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര തുടങ്ങിയവർ പങ്കെടുത്തു.