കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 25,26,27 തീയതികളിൽ കിളിമാനൂർ ജി.എച്ച്.എസ്.എസ്,ആർ.ആർ.വി ബോയ്സ് ഹൈസ്‌കൂൾ,രാജാരവി വർമ്മ സ്മാരക സാംസ്‌കാരിക നിലയം,പോങ്ങനാട് പുളിമൂട് കളിക്കളം ഇൻഡോർ സ്റ്റേഡിയം,പോങ്ങനാട് ദ്രോണ സ്‌പോർട്സ് ഹബ് ഗവ.എൽ.പി.എസ് പനപ്പാംകുന്ന് എന്നിവിടങ്ങളിൽ നടക്കും. കായിക മത്സരങ്ങൾക്ക് 19ന് വൈകിട്ട് 5 വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. 15 നും 40 നും ഇടയിൽ പ്രായമുളള കിളിമാനൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഫോൺ :8714048538 , 8129513231.