
ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരിക വേദിയുടെയും സൗഹൃദ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ ചികിത്സാ ധനസഹായ വിതരണം നടന്നു. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അവനവഞ്ചേരി അമ്പലമുക്ക് സ്വദേശി എസ്. സുനിതയ്ക്ക് എൺപതിനായിരം രൂപ ധനസഹായം നൽകി.
നഗരസഭ മുൻ വൈസ് ചെയർമാൻ ഡോ. വി.എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണ മൂർത്തി, എസ്. ശ്രീരംഗൻ, മണനാക്ക് ഷിഹാബുദീൻ, താഹിർ വക്കം, സലിം പാണന്റെമുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, വി. ചന്ദ്രിക, ബിന്ദു. എസ്, ലല്ലു, എസ്.ആർ. വിജയകുമാർ, പി അനിൽ കുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.