വർക്കല :വർക്കല ബ്ലോക്ക് അക്ഷയ സ്റ്റാഫ് അംഗങ്ങളുടെ പരിശീലനവും സംഗമവും അക്ഷയ ജില്ല അസിസ്റ്റന്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എ.ആർ.രതീഷ് ഉദ്ഘാടനം ചെയ്തു. 20 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷവും ബ്ലോക്ക് കോഓർഡിനേറ്റർ വി.ബി.ബിജി നിർവഹിച്ചു.കസ്റ്റമർ സർവീസ് ആൻഡ് സെന്റർ മാനേജ്മെന്റ്,ആധാർ എൻറോൾമെന്റ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ബ്ലോക്കിലെ സംരംഭകർ ഉപഹാരം നൽകി.സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു.എ.സാബിർ,വി.രാജേഷ് എന്നിവർ സംസാരിച്ചു.