തിരുവനന്തപുരം: സംസ്‌കൃത വിദ്യാർത്ഥികളും അദ്ധ്യാപകരും എക്കാലവും വർണ വർഗനിരപേക്ഷത പുലർത്തണമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ നവരാത്ര വിദ്വത് സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ വിഘ്‌നേശ്വരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശോഭ കെ.ഡി,ന്യായ വിഭാഗം അദ്ധ്യക്ഷൻ ഡോ.അശോക് കുമാർ എൻ.കെ,പ്രൊഫ.കൃഷ്‌ണകുമാർ,ഡോ.കെ.ഉണ്ണികൃഷ്‌ണൻ,ചിത്ര ത്രിവിക്രമൻ നായർ,കെ.പ്രദീപ് വർമ്മ, ഡോ.പി.വി.ശ്രീനിവാസൻ,ആദിത്യൻ തുടങ്ങിയവർ പങ്കെടുത്തു.