
വർക്കല: വർക്കല ഉപജില്ല സ്കൂൾ കലോത്സവത്തിന് വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജേഷ്,. നഗരസഭ വൈസ് ചെയർ പേഴ്സൺ കുമാരി സുദർശിനി, സി. അജയകുമാർ, പി.എം.ബഷീർ, അനു കെ.എൽ,അഡ്വ. അനിൽകുമാർ, വർക്കല സി. ഐ. എസ്. സനോജ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിന്ദു, അഡ്വ. ബി.എസ്. ജോസ്, ബിനു തങ്കച്ചി എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ എഴുപതോളം സ്കൂളുകളിൽ നിന്നുമായി 5000 ത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.19ന് കലോത്സവം സമാപിക്കും. സമാപന സമ്മേളനം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.