1

വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ആശുപത്രി റോഡ് മുക്കോല വിളവീട്ടിൽ വൈ. റോബിൻസനെയാണ് (81) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി വിരമിച്ചയാളാണ്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹം കണ്ടത്. കോവളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: രമേഷ് ബാബു, സന്തോഷ് ബാബു. മരുമക്കൾ: അജിതാദേവി, രാഖി.