തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിന്ന പാലോട് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും ഓവറോൾ ചാമ്പ്യന്മാരായ സ്‌കൂളുകൾക്കുമുള്ള പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്തു.എൽ.പി വിഭാഗത്തിൽ ഗവൺമെ് എൽ. പി. എസ് ചായം,യു.പി വിഭാഗത്തിൽ കെ.വി.യു.പി.എസ് പാങ്ങോട്,ഹൈസ്‌കൂൾ വിഭാഗത്തിൽ ഗവണ്മെന്റ് വി എച്ച് എസ്.എസ് വിതുര,ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്.കെ.വി.എച്ച്. എസ്. എസ് എന്നിവർ ചാമ്പ്യന്മാരായി.വിവിധ മത്സരങ്ങളിൽ യോഗ്യത നേടിയവർ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും.72 സ്‌കൂളുകളിൽ നിന്ന് എട്ടു വേദികളിലായി മൂവായിരത്തിലധികം പ്രതിഭകളാണ് മത്സരങ്ങളിൽ പ്രതിഭ തെളിയിച്ചത്.തൃതല പഞ്ചായത്ത് പ്രതിനിധികൾ,അദ്ധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.