തിരുവനന്തപുരം: മലയാള സിനിമയിലെ കരുത്തിന്റെയും കർമ്മശേഷിയുടെയും പ്രതീകമാണ് ജയനെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജയൻ കലാസാംസ്‌കാരിക വേദി പഞ്ചായത്ത് ഭവൻ ഹാളിൽ സംഘടിപ്പിച്ച ജയൻ രാഗമാലിക പുരസ്കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജയൻ രാഗമാലിക പുരസ്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന് മന്ത്രി നൽകി. ഇന്ദ്രൻസ് (മികച്ച അഭിനേതാവ്), ദീപക് ദേവ് ( മികച്ച സംഗീത സംവിധായകൻ), ജോബി.പി.ശ്യാം (മികച്ച സിനിമ നിർമ്മാതാവ്), ഹൃദയം ( മികച്ച ജനപ്രീതി നേടിയ ചിത്രം) പുരസ്‌കാരങ്ങളും കൈമാറി. ചടങ്ങിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാൻ അദ്ധ്യക്ഷനായി. ജയൻ സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി ശ്രീകുമാരൻ തമ്പി, പ്രസിഡന്റ് ജഗീർ ബാബു, ജനറൽ സെക്രട്ടറി മോനീ കൃഷ്ണ, ചെയർമാൻ സി. ശിവൻകുട്ടി, എം. നാഷിദ്ദ് തുടങ്ങിയവർ പങ്കെടുത്തു.