
തിരുവനന്തപുരം: മാർ ഇവാനിയസ് കോളേജ് കെമിസ്ട്രി വിഭാഗവും കേരള അക്കാഡമി ഒഫ് സയൻസസും സംയുക്തമായി ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.റീജിയണൽ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. രേഖ എ.നായർ ഉദ്ഘാടനം ചെയ്തു.കേരള അക്കാഡമി ഒഫ് സയൻസ് പ്രസിഡന്റ് ഡോ.ജി.എം.നായർ അദ്ധ്യക്ഷത വഹിച്ചു.സ്വിസ് - ജർമൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ക്വോളിസ് അബ്ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി.
മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിജിമോൻ കെ. തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷെർലി സ്റ്റുവർട്ട്, കെ.എ. എസ്. മുൻ ജനറൽ സെക്രട്ടറി ഡോ.അജിത്കുമാർ,മാർ ഇവാനിയോസ് കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ.സുജു.സി.ജോസഫ്,ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റ് ഡോ.കെ.ബി.രമേഷ് കുമാറും,ഡോ. സോണിയ മോൾ ജോസഫ്,ഡോ.സോണി ജോർജ് തുടങ്ങിയവർ സംസാരിച്ചു.