sndp

തിരുവനന്തപുരം:കേരള സർവകലാശാലയുടെ 2021-22 കാലയളവിലെ എൻ.എസ്.എസ് അവാർഡുകൾ ചെമ്പഴന്തി ശ്രീനാരായണ കോളേജ് ഏറ്റുവാങ്ങി.സർവകലാശാല സെനറ്റ് ചേമ്പറിൽ സംഘടിപ്പിച്ച പരിപാടിയിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൽ നിന്നുമാണ് കോളേജ് അധികൃതരും എൻ.എസ്.എസ് വോളണ്ടിയർമ്മാരും ചേർന്ന് അവാർഡ് സ്വീകരിച്ചത്.സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ്,മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ്,മികച്ച എൻ.എസ്.എസ് വോളണ്ടിയറിനുള്ള അവാർഡ്,സർവകലാശാലയുടെ സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡ് തുടങ്ങിയവയാണ് ചെമ്പഴന്തി ശ്രീനാരായണ കോളേജ് കരസ്ഥമാക്കിയത്.മികച്ച പ്രേഗ്രാം ഓഫീസർക്കുള്ള അവാർഡ് ചരിത്ര വിഭാഗം മേധാവി ഡോ.എസ്.ആർ.സരിത ഏറ്റുവാങ്ങി.മികച്ച എൻ.എസ്.എസ് വോളണ്ടിയർക്കുള്ള അവാർഡ് കോമേഴ്സ് വിഭാഗം വിദ്യാർത്ഥിനി ആർ.രമ്യ കൃഷ്‌ണനും മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള സർവകലാശാലയുടെ പ്രത്യേക പരാമർശത്തോട് കൂടിയ അവാർഡ് എം.എ.അമ്യതയും ഏറ്റുവാങ്ങി.