തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്സ് വിഭാഗത്തിന്റെയും പി.ടി.എയുടെയും ആഭിമുഖ്യത്തിൽ നിരംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സൈബർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. നിരംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സി.ഇ.ഒ വിജയ് ഹരികുമാറും സ്ഥാപക അനിത വിജയും പലതരത്തിലുള്ള സൈബർ അക്രമങ്ങളും അവയെ നേരിടാനുള്ള സുരക്ഷാസംവിധാനങ്ങളെ കുറിച്ചും ക്ളാസെടുത്തു. സ്‌പെഷ്യൽ ഓഫീസർ ഡോ.മോഹനൻ ശ്രീകുമാർ,കോമേഴ്സ് വിഭാഗം അദ്ധ്യാപകരായ കവിദാസ്.ജി,അനിതകുമാരി,നിഷാര.എസ്, ദൃശ്യ ദാസ്.എ.എസ്,ആര്യ എ.ടി എന്നിവർ പങ്കെടുത്തു.