k

തിരുവനന്തപുരം: ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലമാസാരഭം. ഇനി മകര വിളക്ക് വരെ നാട് ശരണം വിളികളാൽ മുഖരിതമാകും.കൊവിഡ് വ്യാപനം ശബരിമല തീർത്ഥാടനത്തിന് ഉണ്ടാക്കിയ പ്രതിസന്ധി അകന്നതോടെ ഈ മണ്ഡലകാലം ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമല തീർത്ഥാടനത്തിന് വേണ്ടിയുള്ള വ്രതാനുഷ്ഠാനങ്ങൾക്കും അയ്യപ്പ ഭജനയ്ക്കും പുറമേ എല്ലാ ക്ഷേത്രങ്ങളിലും മണ്ഡലമാസ വിശേഷാൽ പൂജകൾ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, വിശേഷാൽ നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും.