
കല്ലറ:കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മെഡിക്കൽ ലബോറട്ടറി ഇനി പാങ്ങോട് പഞ്ചായത്തിലും.ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഫാത്തിമ സ്വാഗതം പറഞ്ഞു.മെഡിക്കൽ ഓഫീസർ ഡോ.ഷെമിന റിപ്പോർട്ട് അവതരിപ്പിച്ചു.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ മെഡിക്കൽ ലബോറട്ടറി സർവീസ് പ്രോഗ്രാം മാനേജർ ഡോ.ബോബി പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.വൈസ് പ്രസിഡന്റ് റജീന സ്വാഗതവും ഫാർമസിസ്റ്റ് ബിനോയ് ആർ.എസ് നന്ദിയും പറഞ്ഞു.