
വെഞ്ഞാറമൂട്:നെഹ്റു യൂത്ത് സെൻ്ററും ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന തല പ്രൊഫഷണൽ നാടക മത്സരം 25 മുതൽ ഡിസംബർ 4 വരെ വെഞ്ഞാറമൂട്ടിൽ നടക്കും.നാടക മത്സരത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ജനറൽ കൺവീനർ അബു ഹസൻ അദ്ധ്യക്ഷത വഹിച്ചു.അശോക് ശശി,എസ്.അനിൽ,പി.വി.രാജേഷ്, ദിലീപ് സിതാര തുടങ്ങിയവർ സംസാരിച്ചു.