
കിളിമാനൂർ :കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി നടത്തിയ സമര പ്രചാരണ വാഹനജാഥ പാറശാലയിൽ ആരംഭിച്ച് വെഞ്ഞാറമൂട് സമാപിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് 19ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേയ്ക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.രണ്ടു ദിവസങ്ങളിലായി ജില്ലയിലെ 12 ഉപജില്ലകളിലെ 30 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി.വെഞ്ഞാറമൂട് ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,കോൺഗ്രസ് നേതാക്കളായ എം.എസ്.ഷാജി,ബിനു .എസ് നായർ,ശോഭനത്തിൽ ഗോപാലകൃഷ്ണൻ നായർ,കെ.പി.എസ്.ടി എ.സംസ്ഥാന നിർവാഹക സമിതി അംഗം ആർ. ശ്രീകുമാർ, ജാഥാ ക്യാ്ര്രപൻ നെയ്യാറ്റിൻകര പ്രിൻസ്,ജില്ലാ സെക്രട്ടറി എൻ. സാബു,ട്രഷറർ ഷമീം കിളിമാനൂർ, ഒ.ബി.ഷാബു,വി.പി.സുനിൽകുമാർ,സി.എസ്.വിനോദ് എന്നിവർ സംസാരിച്ചു.