
കല്ലമ്പലം:യോഗ സന്ദേശവുമായി കൃഷ്ണ നടത്തുന്ന ഭാരത പര്യടനത്തിന് ജില്ല അതിർത്തിയിൽ നാവായിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങൾ സ്വീകരണം നൽകി.മൈസൂരുവിൽ നിന്ന് കാൽ നടയായി ഭാരത പര്യടനത്തിനിറങ്ങിയ കൃഷ്ണയ്ക്കാണ് നാവായിക്കുളത്ത് പഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു,അരുൺ കുമാർ.എസ്,നാട്ടുകാരായ അനിൽ കുമാർ,പത്മാസ് സന്തോഷ്,രഘു ജിജി,മണി ലാൽ,സന്തോഷ്,സുനിൽ കുറുപ്പ് എന്നിവർ ചേർന്ന് സ്വീകരണം നൽകിയത്.രാത്രികാലങ്ങളിൽ ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തങ്ങി പകൽ സമയത്താണ് യാത്ര.