aanapparahs

വിതുര:ആനപ്പാറ ഗവൺമെന്റ് ഹൈസ്‌കൂളിൽ കേരളാസ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഡിജിറ്റൽ പഠനോപകരണങ്ങളുടെയും ഫർണിച്ചറുകളടെയും കൈമാറൽ ചടങ്ങും നടന്നു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ബി.സി ജനറൽമാനേജർ വിശ്വനാഥൻ മുഖ്യാഥിതിയായിരിന്നു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം മിനി,ബ്ലോക്ക്പഞ്ചായത്തംഗം ശ്രീലത,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറശ്രീലത,വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻമാരായ മേമലവിജയൻ, നീതുരാജീവ്,സന്ധ്യ,ആനപ്പാറ വാർഡ്‌മെമ്പർ വിഷ്ണുആനപ്പാറ,ഹെഡ്മിസ്ട്രസ് ബീനാറാണി,പി.ടി.എ പ്രസിഡന്റ് ഷംന,ഡോ.കെ.ഷിബു,എന്നിവർ പങ്കെടുത്തു.