കല്ലമ്പലം: കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ 244 പോയിന്റ് കരസ്ഥമാക്കി ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ കടുവയിൽ കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളും, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 195 പോയിന്റുമായി കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ഓവറാൾ ചാമ്പ്യൻമാരായി.
ഹയർസെക്കൻഡറി ജനറൽ രണ്ടാംസ്ഥാനം 237 പോയിന്റോടെ രാജാരവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ഹൈസ്കൂൾ ജനറൽ വിഭാഗം രണ്ടാംസ്ഥാനം 175 പോയിന്റോടെ കെ.ടി.സി.ടി സ്കൂളും കരസ്ഥമാക്കി. യു.പി വിഭാഗം ജനറൽ വിഭാഗത്തിൽ 75 പോയിന്റോടെ പകൽക്കുറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, 72 പോയിന്റോടെ പേരൂർ എം.എം.യു.പി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗം ജനറൽ വിഭാഗത്തിൽ 63 പോയിന്റോടെ മടവൂർ ഗവ.എൽ.പി.എസ് ഒന്നാം സ്ഥാനവും, 57 പോയിന്റോടെ കിളിമാനൂർ ഗവ.ടൗൺ യു.പി.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 70 പോയിന്റോടെ രാജാരവിവർമ്മ ഗേൾസ് സ്കൂൾ ഒന്നാം സ്ഥാനവും 54 പോയിന്റോടെ കരവാരം വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി.
യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റോടെ ദർശനാവട്ടം ഗുരുദേവ് യു.പി.എസ് ഒന്നാം സ്ഥാനവും 83 പോയിന്റോടെ പുലിയൂർകോണം എസ്.വി.യു.പി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 85 പോയിന്റോടെ പകൽക്കുറി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 75 പോയിന്റോടെ കടമ്പാട്ടുകോണം എസ്.കെ.വി എച്ച്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യു.പി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റോടെ കെ.ടി.സി.ടി സ്കൂൾ ഒന്നാം സ്ഥാനവും 61 പോയിന്റുകൾ വീതം നേടി പേരൂർ എം.എം.യു.പി.എസ്, പുലിയൂർകോണം എസ്.വി.യു.പി.എസ്, തേവലക്കാട് എസ്.എൻ.യു.പി.എസ് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും പങ്കിട്ടു. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ 45 പോയിന്റ് വീതം നേടി കെ.ടി.സി.ടി സ്കൂൾ, ഞാറയിൽകോണം എം.എൽ.പി.എസ്, ദർശനാവട്ടം ഗുരുദേവ് യു.പി.എസ് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റ് വീതം നേടി പകൽക്കുറി ഗവ.എൽ.പി.എസ്, പേരൂർ വടശേരി ജി.യു.പി.എസ് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.