
കല്ലമ്പലം: കിളിമാനൂർ സബ് ജില്ലാ കലോത്സവത്തിൽ മിന്നുംതാരമായി അംനാ റഹീം. പങ്കെടുത്ത അഞ്ചിനങ്ങളിലും എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയാണ് അംന കലോത്സവത്തിന്റെ താരമായി മാറിയത്. എച്ച്.എസ് വിഭാഗം, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, ഉർജഗാനം, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളിലാണ് അംന ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കടുവാപ്പള്ളി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അംന. കൊറോണ കാലത്തിന് മുൻപ് നടന്ന കിളിമാനൂർ സബ് ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ പങ്കെടുത്ത് മത്സരിച്ച അംന അന്നും ഇതേ നേട്ടം കൈവരിച്ചിരുന്നു.