
കല്ലമ്പലം:പള്ളിക്കൽ പഞ്ചായത്ത് നമോ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആംബുലൻസ് ഉദ്ഘാടനവും അവാർഡ് വിതരണവും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് കുമാർ നിർവഹിച്ചു.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ആംബുലൻസ് താക്കോൽ കൈമാറി. വെള്ളഞ്ചിറ സോമശേഖരൻ നായർ,മോഹൻദാസ് ആനകുന്നം,സി.രാജീവ്, ബിജു പൈവേലിക്കോണം,എസ്.ജ്യോതിദാസ്, ശ്രീകുമാർ മുല്ലനല്ലൂർ, ദീപം ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.