
തിരുവനന്തപുരം: ജർമ്മനിയിൽ പത്ത് ദിവസത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ പുലർച്ചെ മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എന്നിവർക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിലെത്തി. യാത്രാക്ഷീണം ഒഴിച്ചു നിർത്തിയാൽ അദ്ദേഹം തീർത്തും ഉന്മേഷവാനാണെന്ന് മറിയ ഉമ്മൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. രണ്ടാഴ്ചത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. അതിനാൽ സന്ദർശകരെ തത്കാലം വിലക്കിയിരിക്കുകയാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.