തിരുവനന്തപുരം: പത്തു വർഷം മുമ്പ് എടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു.ആധാർ എടുത്ത് പത്ത് വർഷത്തിനു ശേഷവും പേര്,മേൽവിലാസം എന്നിവയിൽ തിരുത്തലുകൾ ഇല്ലാത്ത എല്ലാപേരും ആധാർ സേവനങ്ങൾ ലഭ്യമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി ആധാർ വിവരങ്ങൾ പുതുക്കണമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.പുതുക്കൽ ഫീസ് 50 രൂപയാണ്.തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം.എൻറോൾമെന്റ് രസീത് സൂക്ഷിക്കണം. ടോൾഫ്രീ നമ്പർ 1947, ഇ മെയിൽ help@uidai.gov.in