krishna

തിരുവനന്തപുരം: യോഗാ സന്ദേശവുമായി മൈസൂർ സ്വദേശിയായ കൃഷ്‌ണനായകയ്ക്ക് (32) തിരുവനന്തപുരത്തെത്തി.യോഗയുടെ ഫലങ്ങളെപ്പറ്രി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കാൻ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കാൽനടയാത്ര നടത്തുന്ന കൃഷ്‌ണ രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെത്തിയത്. ഇന്ന് കന്യാകുമാരിയിലേയ്ക്ക് തിരിക്കും. മൈസൂർ കൊട്ടാരത്തിന് സമീപമുള്ള ആ‌ജ്ഞനേയ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഒരു മാസം മുൻപ് യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് വർഷമാണ് കൃഷ്‌ണ തന്റെ പദയാത്രയ്‌ക്ക് കണക്കു കൂട്ടിയിട്ടുള്ളത്. 15,000 കിലോമീറ്രറാണ് ലക്ഷ്യം. പ്രൊഫഷണൽ യോഗ ഇൻസ്ട്രക്ടർ കൂടിയായ കൃഷ്ണ ദിവസം 30 കിലോമീറ്റർ നടക്കും.