
വെഞ്ഞാറമൂട്:ഇരു വൃക്കകളും തകരാറിലായി മരിച്ച രജിതയുടെ കുടുംബത്തിന് സഹായവുമായി പ്രവാസികൂട്ടായ്മ വെണ്മ. വെണ്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇടവപറമ്പ് കുന്നുവിളവീട്ടിൽ രജിതയുടെ മക്കളായ ശിവനന്ദിനും,ഹരി നന്ദിനും വിദ്യാഭ്യാസ ധന സഹായവുമായാണ് വെണ്മ പ്രവർത്തകർ എത്തിയത്.കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മുപ്പതിനായിരം രൂപ ബാങ്കിൽ നിക്ഷേപിച്ചതിന്റെ പാസ് ബുക്ക് പ്രസിഡന്റ് ഡി. പ്രേംരാജ് കൈമാറി.വെണ്മ ഓവർസീസ് പ്രസിഡന്റ് ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഷറഫുദീൻ സ്വാഗതം പറഞ്ഞു.പരമേശ്വരം വാർഡ് മെമ്പർ രേഖ,കൃഷ്ണൻ കുട്ടി,സലാം ജയചന്ദ്രൻ,ബാബു, അനന്ത കൃഷ്ണൻ,ഷീജ,ദീപു,അഷറഫ്, രാജൻ,യൂസഫ്,പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.