fhsta

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയിലും കരിക്കുലം കമ്മിറ്റിയിലും അംഗീകൃത ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളെ ഉൾപ്പെടുത്തുക, എസ്.സി.ഇ.ആർ.ടി യിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ) എസ്.സി.ഇ.ആർ.ടി കാര്യാലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകപക്ഷീയമായ പാഠ്യപദ്ധതി പരിഷ്‌കരണം പൊതു വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാവുമെന്ന് എഫ്.എച്ച്.എസ്.ടി.എ ആരോപിച്ചു. എഫ്.എച്ച്.എസ്.ടി.എ സംസ്ഥാന ചെയർമാൻ ആർ.അരുൺ കുമാർ, കൺവീനർ അനിൽ എം.ജോർജ്,സംസ്ഥാന നേതാക്കളായ ഒ.ഷൗക്കത്തലി, കെ.സിജു, എസ്.മനോജ്, അയിര സുനിൽകുമാർ,അബ്ദുൾ ജലീൽ പാണക്കാട് തുടങ്ങിയവർ പങ്കെടുത്തു.