over

കിളിമാനൂർ:കിളിമാനൂർ ഉപജില്ല കലോത്സവത്തിൽ വീണ്ടും ഓവറോൾ കിരീടം ചൂടി മടവൂർ ഗവൺമെന്റ് എൽ.പി.എസ്. 62 പോയിന്റ് നേടിയാണ് എൽ.പി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനത്തെത്തിയത്.എൽ.പി ജനറൽ വിഭാഗത്തിലും പൊതുവിദ്യാലയ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയ സ്കൂളുകൾക്കുള്ള ഓവറോൾ ട്രോഫി മടവൂർ ഗവൺമെന്റ് എൽ.പി.എസ് സ്വന്തമാക്കി.ജനറൽ വിഭാഗത്തിൽ നിന്ന് പങ്കെടുത്ത എല്ലാ മത്സര ഇനങ്ങളിലും എ ഗ്രേഡ് നേടിയിരുന്നു.അറബിക് വിഭാഗത്തിലും ഓവർ ഓൾ മൂന്നാം സ്ഥാനം നേടി ഇക്കുറിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.