
വെള്ളനാട്:നെടുമങ്ങാട് സബ് ജില്ലാ കലോത്സവത്തിൽ നാടകത്തിന് സമ്മാനങ്ങൾ വാരിക്കൂട്ടി വെള്ളനാട് യു.പി.എസ്. നാടക മത്സരത്തിൽ 'രസതന്ത്രം' എന്ന നാടകം ഒന്നാം സ്ഥാനം നേടി. മികച്ച നാടകം, മികച്ച നടൻ, മികച്ച നടി തുടങ്ങിയ സമ്മാനങ്ങളും രസതന്ത്രം നാടകം വാരിക്കൂട്ടി. എ.ആർ.സിദ്ധാർത്ഥ് മികച്ച നടനും, ആർ.വി.അഭിരാമി മികച്ച നടിയുമായി തിരഞ്ഞെടുത്തു.
വെള്ളനാട് കണ്ണമ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയയാണ് കുട്ടികൾക്കായി നാടകം ഒരുക്കിയത്. കഴിഞ്ഞ 10 കൊല്ലമായി നാടക രംഗത്ത് സജീവ സാന്നിദ്ധ്യമാണ് നവോദയ കണ്ണമ്പള്ളി. ഒരു വർഷത്തിൽ ഒന്നോ രണ്ടോ അമച്ചർ നാടകങ്ങൾ ഒരുക്കി ജില്ലാതല സമ്മാനങ്ങൾ നിരവധി നേടി നവോദയ നാടക പ്രവർത്തനങ്ങളിൽ സജീവമാണ് വെള്ളനാട് നേര് നാടകവേദിയുടെ പ്രവർത്തകനും നവോദയയുടെ പ്രസിഡന്റുമായ കെ.എൽ.അജിത്ത് നാടക സംവിധാനവും അമൽ കൃഷ്ണ രചനയും നിർവഹിച്ചു. എ.ആർ.സിദ്ധാർഥ്,പ്രപഞ്ച്,എസ്.ആദർശ് കൃഷ്ണ, ബി.ഗോവിന്ദ്,എസ്.ആർ.ഗായത്രി,ആർ.വി.അഭിരാമി,എസ്.എം.മീര,ബി.വൈഷ്ണവ്,എ.എ.ആരവ്,എം.എസ്.വിനാക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.