pptp

നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ശ്രീകാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ സാന്ത്വന സ്പർശം പരിപാടി സംഘടിപ്പിച്ചു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ, ഭക്ഷണസാധനങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജി.പി.സുജ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ സനിൽകുമാർ, വൈസ് പ്രിൻസിപ്പൽ എസ്.ജി.ലേഖ, കാരുണ്യമിഷൻ പ്രിൻസിപ്പൽ എൽ.അനിത, കോഓർഡിനേറ്റർമാരായ രജിത.ആർ, അനുജ.എസ്, സിന്ധു ആർ.നായർ എന്നിവർ പങ്കെടുത്തു.