kabadi

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള യൂണിവേഴ്സിറ്റി ഇന്റർകോളേജ് ഇന്റർസോൺ കബഡി മത്സരങ്ങളിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പുരുഷവിഭാഗം ചാമ്പ്യന്മാരായി. വി.ടി.എം എൻ.എസ്.എസ് കോളേജ് രണ്ടാം സ്ഥാനവും എം.എസ്.എം കോളേജ് കായംകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ കൊല്ലം ശ്രീനാരായണ വനിതാകോളേജ് ചാമ്പ്യൻഷിപ്പും ഗവൺമെന്റ് കോളേജ് നെടുമങ്ങാട് രണ്ടാം സ്ഥാനവും എം.ജി കോളേജ് തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും മികച്ച റൈഡറായി പുരുഷവിഭാഗത്തിൽ കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിലെ എം.ഗൗതവും വനിതാവിഭാഗത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ മാളവിക മനോജും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ.പിയും കേരള യൂണിവേഴ്സിറ്റി സൗത്ത്സോൺ കൺവീനർ ഡോ.ബിജു സുകുമാറും ചേർന്ന് സമ്മാനങ്ങൾ നൽകി. കേരള യൂണിവേഴ്സിറ്റി കായിക അദ്ധ്യാപക സംഘടനാ സെക്രട്ടറി ദീപക്.എസ്.എസ് പങ്കെടുത്തു.