
തിരുവനന്തപുരം: നാരായണൻ നീലകണ്ഠൻ അപ്പാവു വൈദ്യന്റെ പേരിൽ വിളക്കിത്തല നായർ സഭയും ആചാര്യ അപ്പാവു വൈദ്യൻ-ഷഡാനന സ്വാമി സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് പദ്മശ്രീ ലക്ഷ്‌മിക്കുട്ടിയമ്മ അർഹയായി.
5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബറിൽ കൊല്ലം കടയ്‌ക്കലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്തും പ്രസിഡന്റ് തിരുമല വിജയകുമാറും അറിയിച്ചു.