ശബരിമല: അയ്യപ്പ ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതംമൂലം മരിച്ചു. ഇടവ സ്വദേശി ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്. ചന്ദ്രൻ പിള്ള വ്യാഴാഴ്ച വൈകിട്ട് നാലരയോടെ അപ്പാച്ചി മേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്തുവച്ചും കുഴഞ്ഞുവീണു. ഇരുവരെയും പമ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.