ukl

ഉഴമലയ്ക്കൽ:നെടുമങ്ങാട് ഉപജില്ല കലോത്സവ സമാപന സമ്മേളനം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാ,സീരിയൽ താരം ബി.എസ്.അഖിൽ മുഖ്യാതിഥിയായി.ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അദ്ധ്യക്ഷത വഹിച്ചു.ഇ.ജയരാജ്,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗം എ.റഹിം,സ്‌കൂൾ മാനേജർ ആർ സുഗതൻ,വാർഡ് അംഗം ടി.ജയരാജ്,എ.ഇ.ഒ എൽ.ജി.ഇന്ദു,ഹെഡ്മിസ്ട്രസ് ജി ലില്ലി,പ്രിൻസിപ്പാൾ ബി.സരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.എൽ.പി വിഭാഗത്തിൽ (ജനറൽ ) ആനാട് ഗവ. എൽ.പി.എസ് ഒന്നാം സ്ഥാനവും ഉഴമലയ്ക്കൽ എസ്.എൻ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.ഹൈസ്‌ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിനും നെടുമങ്ങാട് ഗവ.ജി ആൻഡ് എച്ച്.എസിന് രണ്ടാം സ്ഥാനവുമാണ്.ഹയർസെക്കൻഡറി വിഭാഗത്തിൽ വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം.ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.