തിരുവനന്തപുരം :ലഹരിക്കതിരെ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ മുക്കോല ഇടവക യംഗ് ഫാമിലി ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മനുഷ്യമതിൽ സംഘടിപ്പിക്കും. 20ന് രാവിലെ 10ന് മുക്കോല പള്ളിമുക്ക് മുതൽ കല്ലയം ജംഗ്ഷൻ വരെയാണ് മനുഷ്യമതിൽ.കല്ലയം പ്രദേശത്തെ കത്തോലിക്ക,ലൂഥറൻ,പെന്തക്കോസ്‌ത്,കരിസ്മാറ്റിക് സഭകൾ പങ്കാളിയാകും.സി.എസ്.ഐ മുക്കോല പ്രസിഡന്റ് ഡോ.എൽ.ജെ.സാംജീസ്, ഫാ.റോബിൻ,വിനീത് രാജ്, ഡോ.ജെ.ഡബ്ല്യു.പ്രകാശ്, പാസ്റ്റർ സ്റ്റാൻലി ജോൺ, ബ്രദർ.പീറ്റർ,ഷെർമിൻ റോസ് തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് യംഗ് ഫാമിലി ഫെലോഷിപ്പ് അധികൃതർ അറിയിച്ചു.