തിരുവനന്തപുരം:ബസിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കുകയും തടയാൻ ചെന്നവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി.കന്യാകുമാരി കുളപ്പുറം ഇരുപകൽ വിള വീട്ടിൽ സുനിൽകുമാറിനെയാണ് (46) തമ്പാനൂർ പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിന് സമീപം കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം.22 കാരിയെ ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു.യാത്രക്കാരനെ ആക്രമിക്കുന്നത് തടയാനെത്തിയ ഓട്ടോ ഡ്രൈവറെയും കൈയേറ്റം ചെയ്തു.തമ്പാനൂർ സി.ഐ പ്രകാശ്,എസ്.ഐ സുബിൻ,എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.