തിരുവനന്തപുരം:തൊഴിലാളികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ് സർക്കാരിന്റെ സമീപനങ്ങളെല്ലാം തൊഴിലാളിവിരുദ്ധമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.കേരള ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇനിയും അവഗണിക്കുന്ന പക്ഷം അനിശ്ചിതകാല പണിമുടക്കുൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് വി.എസ് ശിവകുമാർ അറിയിച്ചു.
എം.വിൻസന്റ് എംഎൽഎ, പി. ഉബൈദുള്ള എംഎൽഎ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹിമാൻ, ജനറൽസെക്രട്ടറി കെ.എസ്.ശ്യാംകുമാർ, എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, യൂണിറ്റ് സെക്രട്ടറി എസ്.സജികുമാർ എന്നിവർ സംസാരിച്ചു.