തിരുവനന്തപുരം:മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ലഹരിക്കെതിരെ രണ്ട് കോടി ഗോൾ നിറയ്ക്കലിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലയിലെ കലാ കായിക വിഭാഗമായ അക്ഷരയുടെ നേതൃത്വത്തിൽ തൈക്കാട് ബി.എഡ് കോളേജ് ഗ്രൗണ്ടിൽ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ സതീവൻ ബാലൻ ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ,സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ്, സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ,പ്രസിഡന്റ് എം.സുരേഷ്ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.കുമാരി സതി,പനവൂർ നാസർ,മാത്യു എം അലക്‌സ്,ജില്ലാ ഭാരവാഹികളായ ഷിനുറോബർട്ട്, ജി.ഉല്ലാസ് കുമാർ,ജെ.ശ്രീമോൻ എസ്.കെ.ചിത്രാദേവി,അക്ഷര കൺവീനർ സെയ്ദ് സബർമതി ജോയിന്റ് കൺവീനർ യു.പി.നന്ദു തുടങ്ങിയവർ സംസാരിച്ചു.വനിതകളടക്കം നിരവധി ജീവനക്കാർ ഗോൾ നിറയ്ക്കലിൽ പങ്കാളികളായി.