coconut

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ച തേങ്ങ സംഭരണത്തിന് പുതുതായി 132 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ഇതോടെ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം നൂറ്റമ്പതോളമായി. തൃശൂരിൽ ഇരുപത്തെട്ടും, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇരുപത്തിനാല് വീതവും, കണ്ണൂരിൽ പതിമൂന്നും, കാസർകോട് ആറും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോന്ന് വീതവും വി.എഫ്.പി.സി.കെയുടെ പതിനൊന്ന് മൊബൈൽ കേന്ദ്രങ്ങളിലുമാണ് പുതുതായി സംഭരിക്കുക.