തിരുവനന്തപുരം: ശബരിമല സുരക്ഷയ്ക്ക് 1000 സ്പെഷ്യൽ പൊലീസിനെ നിയമിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. വിമുക്ത ഭടന്മാർ, വിരമിച്ച പൊലീസുദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റുകൾ എന്നിവരെയാണ് നിയമിക്കുക. വനിതകളെയും സ്പെഷ്യൽ പൊലീസ് ഓഫീസർമാരാക്കും. ഇവർക്ക് നിത്യേന 660രൂപ ശമ്പളം നൽകും. 60 ദിവസത്തേക്കാണ് നിയമനം.