തിരുവനന്തപുരം: ഖത്തർ ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ജില്ലാ സ്പോർട്സ് കൗൺസിൽ, ചലഞ്ചേഴ്സ് ഫുട്ബാൾ അക്കാഡമി, സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വൺ മില്യൺ ഗോൾ പരിപാടി വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡി.ആർ.പോൾ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി ഡയറക്ടർ പി.ജി.ജോർജ് ബി.എസ്.എസ്, അഖിലേന്ത്യ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ,മുൻ ദേശീയ സംസ്ഥാന ഫുട്ബാൾ താരങ്ങളായ സി.കൃഷ്ണൻ നായർ, വൺ മില്യൺ ഗോൾ ഗ്രാൻഡ് അംബാസഡർ വി.പി.ഷാജി, ജി.രാഘവൻ നായർ, ഗണേശൻ, ടി.വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.