fathik-shabeer

വർക്കല: സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വലബാല്യ പുരസ്കാരം അയിരൂർ എം.ജി.എം സ്കൂളിലെ 2-ാംക്ലാസ് വിദ്യാർത്ഥി ഫാത്തിഹ് ഷബീറിന് ലഭിച്ചു. 6 മുതൽ 11 വയസുവരെയുളള കുട്ടികളുടെ വിഭാഗത്തിലാണ് പുരസ്കാരം.ക്ലേ മോഡലിംഗിനൊപ്പം ചിത്രരചനയിലും മികവ് തെളിയിച്ചു.പുരസ്കാര ജേതാവായ ഫാത്തിഹ് ഷെബീറിനെ സ്കൂൾ

ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ

എന്നിവർഅനുമോദിച്ചു.