കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ 72-ാം വാർഷിക ദിനാചരണ പരിപാടികൾ 20ന് വൈകിട്ട് 4 മണി മുതൽ ആർ.സുഭാഷ് നഗറിൽ നടക്കും.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഗ്രന്ഥശാലാ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.സുധീർ,ഡോ.പി.സത്യശീലൻ,ഡോ.ആർ.രാജീവ്,വർക്കല എക്സൈസ് ഇൻസ്പെക്ടർ കെ.വിനോദ്,സാഹിത്യകാരൻ മടവൂർ സുരേന്ദ്രൻ,സിനിമാതാരം അഖിൽ കവലയൂർ തുടങ്ങിയവർ പങ്കെടുക്കും. ഡോക്ടറേറ്റ് നേടിയ പവിത്രാസെലസിനെ ചടങ്ങിൽ ആദരിക്കും.