
കല്ലമ്പലം: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ അത്‌ലറ്റിക്സ് മേളയിൽ 185 പോയിന്റുനേടി ഞെക്കാട് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഞെക്കാട് സ്കൂളിലെ കായിക താരങ്ങൾ മിന്നുന്ന പ്രകടനമാണ് മേളയിൽ കാഴ്ചവച്ചത്. കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, അഗ്രിഗേറ്റ് ബോയ്സ്, അഗ്രിഗേറ്റ് ഗേൾസ് എന്നിവയിൽ ടോഫികൾ നേടിയാണ് ഞെക്കാട് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്. കൂടാതെ നാല് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കി. വിജയം കൈവരിച്ച കായിക താരങ്ങളേയും അവരെ പരിശീലിപ്പിച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപികമാരായ ഷൈനി. ആർ.എസ്, ഷാര. സി.സേനൻ എന്നിവരേയും പ്രിൻസിപ്പൽ കെ.കെ സജീവ്, ഹെഡ്മാസ്റ്റർ എൻ.സന്തോഷ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.താജുദ്ദീൻ, പി.ടി.എ പ്രസിഡന്റ് കെ.ഷാജികുമാർ തുടങ്ങിയവർ അനുമോദിച്ചു.