തിരുവനന്തപുരം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോഓപ്പറേറ്റീവ് വാരാഘോഷത്തോടനുബന്ധിച്ച് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റ് സഹകരണ മേഖലയെ കുറിച്ച് സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അദ്ധ്യാപിക ലക്ഷ്മി സുരേഷ് ബാബു സഹകരണ മേഖലയുടെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് ക്ളാസെടുത്തു. കൊമേഴ്സ് വിഭാഗം അദ്ധ്യാപകരായ നിഷാര.എസ്,അനീഷ് എം.ജി, സ്പെഷ്യൽ ഓഫീസർ ഡോ.മോഹൻ ശ്രീകുമാർ, കൊമേഴ്സ് അദ്ധ്യാപകരായ ദൃശ്യ ദാസ് എ.എസ്, ആര്യ എ.ടി, ആശാനാഥ്, ആര്യകൃഷ്‌ണ, ഗോപാലകൃഷ്‌ണൻ, രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.