വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ സാംസ്കാരിക സംഘടനയായ ജീവകലയുടെ ആഭിമുഖ്യത്തിൽ “ഹരിവരാസനം വിശ്വമോഹനം"എന്ന കീർത്തനം രചിച്ചിട്ട് 100 വർഷം തികയുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുക്കുന്നൂർ ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിൽ 100 ഗായകരെ അണിനിരത്തി ഹരിവരാസനം ആലപിക്കുന്നു. ഹരിഹരാത്മജം എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ,പന്തളം കൊട്ടാരം നിർവാഹക സംഘം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാരവർമ്മ എന്നിവർ അതിഥികളായി പങ്കെടുക്കും. ജീവകലയിലെ നർത്തകിമാരുടെ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും ഉണ്ടായിരിക്കും.

അവനി നയിക്കുന്ന ഭക്തിഗാനമേളയിൽ പുഷ്കല ഹരീന്ദ്രൻ,ആർ.ഷാജു,അനിൽ,ചന്ദന,വിഭു വെഞ്ഞാറമൂട്,പർവീൺഷാ എന്നിവർ ഗാനങ്ങളാലപിക്കും.നമിതാസുധീഷ് ചിട്ടപ്പെടുത്തിയ ചിട്ടപ്പെടുത്തിയ ഹരിവരാസനം നൃത്തശില്പം പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.വെഞ്ഞാറമൂട് ക്ലാസിക് ക്ലബ്, സ്നേഹപ്പൂക്കൾ ചാരിറ്റബിൾ സൊസൈറ്റി എന്നിവരുമായി സഹകരിച്ചാണ് ജീവകല ഹരിഹരാത്മജം അവരിപ്പിക്കുന്നത്.