
വെഞ്ഞാറമൂട്: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വെഞ്ഞാറമൂട് ഗവ.യു.പി സ്കൂളിന് മികച്ച വിജയം. യു.പി,എൽ.പി വിഭാഗങ്ങളിൽ ഓവറാൾ രണ്ടാം സ്ഥാനവും യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും സ്കൂളിന് മികച്ച വിജയം നേടാൻ കഴിഞ്ഞു.ആറ്റിങ്ങലിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയികൾക്കുള്ള സമ്മാന വിതരണം ആറ്റിങ്ങൽ മുൻസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി പങ്കെടുത്തു.