ആറ്റിങ്ങൽ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ തലത്തിലും മുതിർന്നവർക്കുമുള്ള താലൂക്ക്തല വായനാ മത്സരവും വിമുക്തി സെമിനാറും ഞായറാഴ്ച രാവിലെ 10ന് ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിൽ നടക്കും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്യും. എസ്.രാധാകൃഷ്ണ പിള്ള വിമുക്തി ക്ലാസെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 10ന് മുൻപുതന്നെ എത്തണമെന്ന് പ്രസിഡന്റ് എസ്.വേണു ഗോപാലും സെക്രട്ടറി കെ. രാജേന്ദ്രനും അറിയിച്ചു.