
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറവും നിംസ് മെഡിസിറ്റിയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സംയുക്തമായി നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ യജ്ഞം കരുതലിന്റെ നാലാം ഘട്ടം സംഘടിപ്പിച്ചു.ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പൊലീസും എക്സൈസും ചേർന്ന് കൊവിഡിനുമുമ്പുളള 3 വർഷം താലൂക്കിലെ ഒരോ സ്കൂളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്കരണം നടത്തിയിരുന്നു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്ലാസും പ്രതിജ്ഞയും നടന്നു.ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അജി ബുധനൂർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിലാൽ നായർ,നഗരസഭാ ചെയർമാർ പി.കെ.രാജ് മോഹൻ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത എന്നിവർ പങ്കെടുത്തു.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബീന ലഹരിക്കെതിരെയുളള ബോധവത്കരണ ക്ലാസ് നയിച്ചു.